- മത്തായിയുടെ ലേഖനത്തിലെ അദ്ധ്യായങ്ങള്‍ -28
- എഴുതിയ കാലയളവ് - A .D 37
- പ്രധാന സ്ഥലങ്ങള്‍ -ബെതലഹേം, നസറെത്ത്, ഗലീല , കഫര്‍ന്നഹും, യെരുശ ലേം
- അബ്രഹാം മുതല്‍ ദാവീദ് വരെ എത്ര തലമുറകള്‍ -14
- ദാവീദ് മുതല്‍ ബാബേല്‍ പ്രവാസത്തോളം -14 തലമുറകള്‍
- ബാബേല്‍ പ്രവാസം മുതല്‍ ക്രിസ്തുവിനോളം-14 തലമുറകള്‍
- യേശു എന്നാ വാക്കിന്റെ അര്‍ഥം ? യഹോവ രക്ഷിക്കും ( മത്തായി1:21)
- യോഹന്നാന്‍ പ്രവാചകന്റെ വസ്ത്രം എന്തായിരുന്നു?- ഒട്ടകരോമം കൊണ്ടുള്ള ഉടുപ്പും അരയില്‍ തോല്‍വാറും (മത്തായി 3:4)
- യോഹന്നാന്‍ പ്രവാചകന്റെ ഭക്ഷണം -വെട്ടുക്കിളിയും കാട്ടുതേനും (മത്തായി 3:4)
- യേശു സ്നാനമേല്‍ക്കുവാന്‍ വന്നത് എവിടെ നിന്ന് -ഗലീലയില്‍ നിന്ന് (മത്തായി 3:13)
- യേശു സ്നാനമേറ്റ ഉടനെ സ്വര്‍ഗ്ഗത്തില്‍ നിന്ന് കേട്ട ശബ്ദം -"ഇവന്‍ എന്റെ പ്രിയ പുത്രന്‍ ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു : (മത്തായി 3:17)
- യേശു എത്ര ദിവസം ഉപവസിച്ചു -40( മത്തായി 4:2)
- ഉപവാസത്തിന് ശേഷം പിശാച് യേശുവിനോട് പറഞ്ഞതെന്ത് ?- നീ ദൈവപുത്രന്‍ എങ്കില്‍ ഈ കല്ല് അപ്പം ആയി തീരുവാന്‍ കല്പിക്കുക (മത്തായി 4:3)
- പ്രാര്‍ഥിക്കുമ്പോള്‍ ജാതികളെപ്പോലെ എന്ത് ചെയ്യരുത് എന്നാണ് പറഞ്ഞിരിക്കുന്നത് ?-ജല്പനം ചെയ്യരുത്( മത്തായി 6:7)
- ശരീരത്തിന്റെ വിളക്ക് ? -കണ്ണ് ( മത്തായി 6:22)
- ജീവങ്കലേക്കുള്ള വാതിലിന്റെ പ്രത്യേകത എന്താണ് ? ഇടുക്കവും ഞരക്കവും ഉള്ള വാതില്‍ ( മത്തായി 7:14)
- ക്രിസ്തുവിന്റെ മക്കള്‍ ആരെപോലെ ബുദ്ധി ഉള്ളവരായിരിക്കണം ?- പാമ്പിനെപ്പോലെ (മത്തായി 10:16)
- അനേകരുടെ സ്നേഹം തണുത്തുപോകുന്നതിന്റെ കാരണം എന്ത്?- അധര്‍മം പെരുകുന്നത് നിമിത്തം ( മത്തായി 24:12)
- സ്വര്‍ഗ്ഗരാജ്യം എത്ര കന്യകമാരോടാണ് സാദൃശ്യം -10 ( മത്തായി25:1)
- ഏത് കുഷ്ടരോഗിയുടെ വീട്ടില്‍ ആണ് യേശു വിരുന്നിനു പോയത്? -ബഥാന്യയില്‍ കുഷ്ടരോഗിയായിരുന്ന ശിമോന്റെ വീട്ടില്‍ ( മത്തായി26:6)
- യേശു ഉയര്‍ത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാര്‍ക്ക് മുന്പായി എത്തപ്പെട്ട സ്ഥലം -ഗലീല ( മത്തായി 26:32)
- യേശുവിനു പകരം മോചനം ലഭിച്ച തടവുകാരന്‍ ആരാണ്?- ബറബ്ബാസ് ( മത്തായി27:26)
- യേശുവിന്റെ ക്രൂശ് ചുമക്കുവാന്‍ നിര്‍ബന്ദ്ധിക്കപ്പെട്ടത് ആരെ?-ശിമോന്‍ ( മത്തായി27:32)
- യേശുവിന്റെ ശിഷ്യനായ ധനവാന്‍ ആര് ? അരിമഥ്യക്കാരനായ യോസേഫ് ( മത്തായി 27:57)
- മത്തായിയുടെ സുവിശേഷത്തില്‍ സ്വര്‍ഗ്ഗരാജ്യം എന്ന് എത്ര പ്രാവശ്യം പറഞ്ഞിരിക്കുന്നു? 32
Friday, August 24, 2012
മത്തായിയുടെ സുവിശേഷം
Labels:
01.മത്തായി
Subscribe to:
Post Comments (Atom)
No comments:
Post a Comment