Monday, October 19, 2015

വെളിപ്പാട്


  1. യോഹന്നാൻ തടവിലായിരുന്നത് എവിടെ ആയിരുന്നു?........പത്മോസ് ദ്വീപ്‌ (1:9).  
  2. ഏഴ് സഭകൾ ഏതൊക്കെയാണ് ?........ എഫസോസ്,സ്മ്രുന്ന,പെർഗ്ഗമൊസ്,തൂയഥൈര,സർദ്ദിസ്,ഫിലദെൽഫിയ,ലാവോദിക്ക്യ (1:11).  
  3.  എഫസോസിലെ സഭയുടെ ദൂതന് എഴുതുക എന്ന് യോഹന്നനോട് പറഞ്ഞപ്പോൾ കര്ത്താവിന്റെ ഭാവം എങ്ങനെ ആയിരുന്നു ?........ ഏഴു നക്ഷത്രം കൈയ്യിൽ പിടിച്ചു ഏഴു പൊൻ നിലവിളക്കുകളുടെ നടുവിൽ നടക്കുന്നവൻ (1 :1 ).
  4. ആദ്യസ്നേഹം വിട്ടു കളഞ്ഞു എന്ന കുറ്റം ഏതു സഭയെക്കുറിച്ചാണ് പറയുന്നത് ?........  എഫസോസ് (2:4).  
  5. നിക്കൊലാവ്യരുടെ നടപ്പ് പകക്കുന്ന സഭ ?........ എഫസോസ് (2:6).  
  6. ജീവ വൃക്ഷത്തിൻറെ ഫലം തിന്മാൻ കൊടുക്കും എന്ന് എതുസഭയോട് ആണ് ?........എഫസോസ്  (:).ആർക്കാണ് തിന്മാൻ കൊടുക്കുന്നത് ?........ ജയിക്കുന്നവർക്ക് (2:7).
  7. എഫസോസ് സഭക്കാർ കള്ളൻ എന്ന് കണ്ടെത്തിയത് ആരെയാണ് ?........ അപ്പോസ്തലന്മാർ അല്ലാതിരിക്കെ തങ്ങൾ അപ്പോസ്തലന്മാർ എന്ന് പറയുന്നവരെ പരീക്ഷിച്ചു കള്ളന്മാർ എന്ന് കണ്ടെത്തി (1 :3 ).
  8. സ്മൃന്നയിലെ സഭയുടെ ദൂതന് എഴുതുക എന്ന് യോഹന്നനോട് പറഞ്ഞപ്പോൾ കര്ത്താവിന്റെ ഭാവം എങ്ങനെ ആയിരുന്നു?........ മരിച്ചവനായിരുന്നു വീണ്ടും ജീവിക്കയും ചെയ്തു ആദ്യനും അന്ത്യനുമായവാൻ (:).
  9. പത്തു ദിവസം നിങ്ങൾക്ക് ഉപദ്രവം ഉണ്ടാകും എന്ന് ഏതു സഭയോടാണ് അറിയിച്ചത് ?........  സ്മൃന്ന (2:10).
  10. മരണപര്യന്തം വിശ്വസ്ഥൻ ആയിരുന്നാൽ എന്ത് നല്കാം എന്നാണ് സ്മൃന്നയുടെ സഭയുടെ ദൂതന് എഴുതുന്നത് ?........  ജീവകിരീടം (2:11).
  11. ജയിക്കുന്നവന് എന്ത് പ്രതിഫലം നൽകുമെന്നാണ് സ്മൃന്നയുടെ ദൂതന് എഴുതിയത് ?........  ജയിക്കുന്നവന് രണ്ടാം മരണത്തിൽ ദോഷം വരികയില്ല (2:11).
  12. പെർഗ്ഗമോസിലെ  സഭയുടെ ദൂതന് എഴുതുക എന്ന് യോഹന്നനോട് പറഞ്ഞപ്പോൾ കര്ത്താവിന്റെ ഭാവം എങ്ങനെ ആയിരുന്നു?........   മൂർച്ചയേറിയ ഇരുവായ്ത്തലവാൾ ഉള്ളവൻ (2:12).
  13. സാത്താന്റെ സിംഹാസനം ഉള്ള യിടത്തുള്ള സഭ ?........  പെർഗ്ഗമോസ് (2:13 ).
  14. പെർഗ്ഗമോസ് സഭയിലെ വിശ്വസ്തനായ സാക്ഷി ?........ അന്തിപ്പാസ് (2:13).
  15. ജയിക്കുന്നവന് എന്ത് നല്കും എന്നാണ് പെർഗ്ഗമോസ് സഭയോട് പറഞ്ഞിരിക്കുന്നത് ?........ മറഞ്ഞിരിക്കുന്ന മന്ന ,വെള്ളക്കല്ലും അതിന്മേല എഴുതിയിരിക്കുന്ന പുതിയ പേരും (2:17 ).
  16. തൂയഥൈര  സഭയുടെ ദൂതന് എഴുതുക എന്ന് യോഹന്നനോട് പറഞ്ഞപ്പോൾ കര്ത്താവിന്റെ ഭാവം എങ്ങനെ ആയിരുന്നു?........ അഗ്നിജ്വാലക്ക് ഒത്ത കണ്ണും വെള്ളോട്ടിന് സദൃശ്യമായ കാലും ഉള്ള  ദൈവപുത്രൻ (2:18 ).
  17. ഈസബേൽ എന്ന സ്ത്രീയെ അനുവദിച്ചിരിക്കുന്ന സഭ ?........ തൂയഥൈര(2:20).
  18. ജയിക്കുന്നവന് എന്ത് നല്കാം എന്നാണു തൂയഥൈര സഭയോട് പറഞ്ഞിരിക്കുന്നത് ?........ ജാതികളുടെ മേൽ അധികാരം കൊടുക്കും അവൻ ഇരുമ്പ് കോല് കൊണ്ട് അവരെ മേയിക്കും, ഉദയനക്ഷത്രവും കൊടുക്കും  (2:27 ).
  19. സർദ്ദീസിലെ   സഭയുടെ ദൂതന് എഴുതുക എന്ന് യോഹന്നനോട് പറഞ്ഞപ്പോൾ കര്ത്താവിന്റെ ഭാവം എങ്ങനെ ആയിരുന്നു?........ ദൈവത്തിന്റെ ഏഴാത്മാവും ഏഴ്‌ നക്ഷത്രവും ഉള്ളവൻ (3:1).
  20. ജയിക്കുന്നവന് എന്ത് നല്കും എന്നാണു സർദ്ദീസിലെ സഭയോട് പറയുന്നത് ?........  ജയിക്കുന്നവൻ വെള്ളയുടുപ്പ് ധരിക്കും അവന്റെ പേര് ജീവപുസ്തകത്തിൽ നിന്ന് മായിച്ചു കളയാതെ പിതാവിന്റെയും ധൂതന്മാരുടെയും മുമ്പാകെ ഈറ്റ് പറയും  (3:5 ).
  21. ഫിലദെൽഫിയയിലെ  സഭയുടെ ദൂതന് എഴുതുക എന്ന് യോഹന്നനോട് പറഞ്ഞപ്പോൾ കര്ത്താവിന്റെ ഭാവം എങ്ങനെ ആയിരുന്നു?........ വിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോലും ഉള്ളവനും ആയി ആരും അടെക്കാതെവണ്ണം തുറക്കുകയും ആരും തുറക്കതെവണ്ണം അടയ്ക്കുകയും ചെയ്യുന്നവൻ (3 :7 ).
  22. അല്പമേ ശക്തിയുള്ളൂ എങ്കിലും എൻറെ വചനം കാത്തു എന്ന് പറയുന്നത് ഏതു സഭയോട് ആണ് ?........ ഫിലദെൽഫിയ (3:8 ).
  23. ജയിക്കുന്നവന് എന്ത് നൽകും എന്നാണ് ഫിലദെൽഫിയ സഭയോട് പറയുന്നത് ?........ ദൈവത്തിൻറെ ആലയത്തിൽ ഒരു തൂണാക്കും (3:12).
  24. ലാവോദിക്ക്യ    സഭയുടെ ദൂതന് എഴുതുക എന്ന് യോഹന്നനോട് പറഞ്ഞപ്പോൾ കര്ത്താവിന്റെ ഭാവം എങ്ങനെ ആയിരുന്നു?........ വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ (3:14 ).
  25. ജയിക്കുന്നവന് എന്ത് നല്കും ?........ ജയിക്കുന്നവന് കത്താവിനോട്  കൂടെ സിംഹാസനത്തിൽ ഇരിപ്പാൻ വരം നൽകും (3:21 ).
  26. സിംഹാസനത്തിൽ ഇരിക്കുന്നവനെ എന്തിനോട് ആണ് ഉപമിച്ചിരിക്കുന്നത് ?........ സൂര്യകാന്തത്തോടും പത്മരാഗത്തോടും സദൃശ്യൻ (4:3 ).
  27. സിംഹാസനത്തിന്റെ ചുറ്റിലുമുള്ള വില്ല് ?........ കാഴ്ചക്ക് മരതകത്തോട് സദൃശ്യമായ പച്ച വില്ല് (4:4 ).
  28. മൂപ്പന്മാർ ?........ പൊൻകിരീട ധാരികളായ  24 മൂപ്പന്മാർ ().
  29. സിംഹാസനത്തിൽ നിന്ന് പുറപ്പെടുന്നത് ?........ മിന്നലും നാദവും ഇടിമുഴക്കവും (4:5).
  30. സിംഹാസനത്തിന്റെ മുൻപിൽ ജ്വലിച്ചു കൊണ്ടിരിക്കുന്നത് ?........ ദൈവത്തിൻറെ ഏഴു ആത്മാക്കൾ ആയ ഏഴ് ദ്വീപങ്ങൾ (4:5 ).
  31. സിംഹാസനത്തിന്റെ മുൻപിൽ ?........ പളുങ്കിനൊത്ത കണ്ണാടികടൽ  (4:6 ).
  32. സിംഹാസനത്തിന്റെ ചുറ്റിലും നടുവിലും ആയി എത്ര ജീവികൾ ?........ 4 (4:6 ).
  33. ഒന്നാം ജീവി ?........ സിംഹത്തിനു സാദൃശ്യം .
  34. രണ്ടാം ജീവി ?........ കാളെക്കു സാദൃശ്യം.
  35. മൂന്നാം ജീവി ?........ മനുഷ്യനെപ്പോലെ മുഖമുള്ളത്.
  36. നാലാം ജീവി ?........ പറക്കുന്ന കഴുകിന് സാദൃശ്യം (4:7 ).



No comments:

Post a Comment