Thursday, June 18, 2015

അപ്പോസ്തല പ്രവർത്തികൾ (അദ്ധ്യായം 16-28 )


  1. തിമെഥെയോസിന്റെ പിതാവ് ഏത് നാട്ടുകാരനായിരുന്നു ?------യവനൻ (16:1).
  2. ലുസ്ത്രയിലും ഇക്കൊന്യയിലുമുള്ള സഹോദരന്മാരാൽ, "നല്ല സഹോദരൻ എന്ന പേർ ലഭിച്ചത് ആർക്കാണ് ?------തിമഥെയോസിന്റെ പിതാവിന്  (16:2 ).
  3. "നീ കടന്നു വന്നു ഞങ്ങളെ സഹായിക്കുക " എന്ന് പറയുന്ന മക്കദോന്യക്കാരനെ സ്വപ്നത്തിൽ കണ്ടതാര് ?------പൌലോസ്  (16:9).
  4. ലുദിയ ഏതു നാട്ടുകാരിയായിരുന്നു ?------തൂയത്തൈര പട്ടണക്കാരി  (16:19).
  5. ദൈവത്തിൽ വിശ്വസിച്ചതിൽ ആരാണ് വീടടക്കം ആനന്ദിച്ചത് ?------ കാരാഗ്രഹപ്രമാണി (16:34 ).
  6. ഏതു നഗരത്തിൽ ബിംബങ്ങൾ നിറഞ്ഞിരിക്കുന്നതിനാൽ ആണ് പൌലോസിന്റെ മനസ്സിന് ചൂട് പിടിച്ചത്  ?------ അഥേന (17:16 ).
  7. തെസ്സലോന്യയിൽ ഉള്ളവരേക്കാൾ ഉത്തമരാരായിരുന്നു ?------ബെരോവക്കാർ  (17 :10 ).
  8. അരയൊപഗസ്താനി ?------ ദിയൊനുസ്യൊസ് (17 :34 ).
  9. യെഹൂദന്മാർ റോമാനഗരം വിട്ടുപോകണമെന്ന് കല്പ്പിച്ചത് ആരാണ്  ?------ ക്ലൌദോസ് (18:1 ).
  10. അക്വിലാസ് എവിടുത്ത്കാരനായിരുന്നു  ?------ പൊന്തോസ് (18:2 ).
  11. അക്വിലാസിന്റെ ഭാര്യയുടെ പേർ എന്ത്  ?------ പ്രിസ്കില്ല (18:2 ).
  12. മക്കദോന്യയിലെ ദൈവഭക്തൻ  ?------തീത്തോസ്  യുസ്തൊസ് (18:7 ).
  13. കൊരിന്തിലെ പള്ളിപ്രമാണി ?------ക്രിസ്പോസ്  (18 :8 ).
  14. പൌലോസ് എത്ര നാൾ കൊരിന്തിൽ താമസിച്ചു ?------ഒന്നര വർഷം  (18 :11 ).
  15. അഖായയിലെ ദേശാധിപതി ആരായിരുന്നു ?------ഗല്ലിയൊൻ  (18 :12 ).
  16. അഖായയിലെ പള്ളിപ്രമാണി ?------സോസ്ഥനേസ്  (18 :16 ).
  17. പൌലോസ് തൻറെ തല ക്ഷൗരം ചെയ്തത് എവിടെ വച്ച്  ?------ കെംക്രയയിൽ  വെച്ച് (18:18 ).
  18. അപ്പല്ലോസ് ഏതു നാട്ടുകാരൻ  ?------അലക്സാന്ത്രിയക്കാരൻ  (18:24 ).
  19. തുറന്നോസിന്റെ പാഠശാലയിൽ പൌലോസ് എത്ര വർഷം സംവാദം നടത്തി ?------2 വർഷം  (19 :8 ).
  20. ചുട്ടുകളഞ്ഞ മന്ത്രവാദ പുസ്തകങ്ങളുടെ വില  ?------ അമ്പതിനായിരം വെള്ളിക്കാശു (19:19 ).
  21. വെള്ളി കൊണ്ട് അർത്തെമീസ് ദേവിയുടെ ക്ഷേത്ര രൂപങ്ങളെ തീർത്ത വ്യക്തി ?------ദെമെത്രിയൊസ്  (19 :24 ).
  22. ഫിലിപ്പിൽ നിന്ന് ത്രോവാസിലേക്ക്‌ എത്ര ദിവസത്തെ കപ്പൽ  യാത്ര ഉണ്ട് ?------5 ദിവസത്തെ  (20:6 ).
  23. കിളിവാതിൽക്കൽ കൂടി വീണു മരിച്ചത് ആര് ?------യൂത്തിക്കോസ്  (20 :8 ).
  24. കന്യകമാരും പ്രവചിക്കുന്ന 4 പുത്രിമാരും ഉള്ളതാർക്കയിരുന്നു ?------കൈസര്യയിൽ ഫിലിപ്പോസ് എന്നാ സുവിശേഷകന്  (21 :19 ).
  25. പൌലോസിന്റെ അരകച്ച എടുത്തു തന്റെ കാലുകളെ കെട്ടിയതിനു ശേഷം, ഈ അരകച്ചയുടെ ഉടമസ്ഥനെ യഹൂദന്മാർ ബന്ധനസ്ഥനാക്കി ജാതികളെ ഏൽപ്പിക്കും എന്ന് പ്രവചിച്ചതാരാണ് ?------ അഗബോസ് (21 :12 ).
  26. കുറെ നാൾ മുൻപ് കലഹം ഉണ്ടാക്കി നാലായിരം കട്ടാരെക്കാരെ മരുഭൂമിയിലേക്ക് കൂട്ടികൊണ്ട് പോയ മിസ്രയീമ്യൻ നീയല്ലയോ "എന്ന് പൌലോസിനോട് ചോദിച്ചത് ആരാണ്  ?------ സഹസ്രാധിപൻ (22:38 ).
  27. പൌലോസിന്റെ വായിക്ക് അടിക്കുവാൻ കല്പിച്ചതു ആര്  ?------ മഹാപുരോഹിതനായ അനന്യാസ് (23:7 ).
  28. "വെള്ള തേച്ച ചുവരേ " എന്ന് പൌലോസ് സംബോധന ചെയ്തത് ആരെയാണ്  ?------ മഹാപുരോഹിതനായ അനന്യാസിനെ (23:8 ).
  29. പൌലോസിനെ കൊന്നുകളയുവോളം ഒന്നും തിന്നുകയോ കുടിക്കയോ ചെയ്കയില്ല എന്ന് ശപഥം ചെയ്തവർ എത്ര  ?------ 40-ൽ അധികം യെഹൂദർ (23:13 ).
  30. സഹസ്രാധിപന്റെ പേരെന്തായിരുന്നു? ?------ ലൂസിയാസ് (24:7 ).
  31.  ഫെലിക്സിന്റെ ഭാര്യ  ?------ യെഹൂദ സ്ത്രീയായ ദ്രുസില്ല (24:24 ).
  32. ഫേലിക്സിന്റെ പിൻഗാമി  ?------ പോർക്ക്യോസ് ഫെസ്തോസ് (24:27 ).
  33. അഗ്രിപ്പാ രാജാവിൻറെ പത്നി  ?------ ബെർന്നീക്ക (25:13 ).
  34. യെഹൂദന്മാരുടെ ഇടയിലെ തർക്കങ്ങളും അചാരങ്ങളും എല്ലാം അറിയുന്നവൻ ആകയാൽ ഞാൻ ഭാഗ്യവാൻ എന്ന് പൗലോസ്‌ ആരോടാണ് പറഞ്ഞത് ?------ അഗ്രിപ്പാവ് രാജാവിനോട്  (26:1).
  35. മുള്ളിന്റെ നേരെ വിതക്കുന്നതു നിനക്ക് വിഷമം ആകുന്നു എന്ന് ഏത്  ഭാഷയിലാണ് പറഞ്ഞത് ?------എബ്രായ ഭാഷയിൽ (26:14 ).
  36. വിദ്യാബഹുത്വത്താൽ നിനക്ക് ഭ്രാന്ത് പിടിച്ചിരിക്കുന്നു എന്ന് പറഞ്ഞത് ആര് ?------ രാജശ്രീ ഫെസതോസ്  (26:24).
  37. ഞാൻ ക്രിസ്ത്യാനിയായിത്തീരാൻ നീ അല്പം കൊണ്ട് സമ്മതിപ്പിക്കുന്നു എന്ന് പൌലോസിനോട് പറഞ്ഞത് ആര് ?------ അഗ്രിപ്പാവു (26:28).
  38. ഔഗസ്ത്യ പട്ടാളത്തിൻറെ ശതാധിപൻ ആര് ?------ യൂലിയോസ് (27:2 ).
  39. ഇത്തല്യക്ക്‌ പോകാനായി പൌലൊസിനെയും മറ്റു തടവുകാരെയും കൊണ്ട് ശതാധിപൻ കയറിയ കപ്പൽ     ?------  അദ്രമുത്ത്യ കപ്പൽ (27:2).
  40. അരിസ്തഹൊർസ് ഏത് നാട്ടുകാരനായിരുന്നു ?------  തെസ്സലോന്യക്കയിൽ നിന്നുള്ള മക്കദോന്യക്കാരൻ  (27:2).
  41. സ്നേഹിതന്മാരുടെ അടുക്കൽ പോയി സൽക്കാരം കൊള്ളുവാൻ ശതാധിപൻ പൌലോസിനെ അനുവദിച്ചത് എവിടെ വെച്ചാണ്  ?------സീദോനിൽ (27:3).
  42. പൌലൊസിനെയും മറ്റു തടവുകാരെയും കൊണ്ട് ശതാധിപൻഅലെക്സാന്ത്രിയ കപ്പലിൽ കയറിയത് എവിടെവെച്ചാണ്  ?------ലുക്കിയായിലെ മുറപ്പട്ട ണത്തിൽ നിന്നും (27:6).
  43. ലാസയ്യ പട്ടണത്തിനു സമീപമുള്ള തുറമുഖം ?------ശുഭതുറമുഖം (27:8).
  44. മാലൂമിയുടേയും കപ്പലുടമസ്ഥന്റെയും വാക്ക് വിശ്വസിച്ചതാര് ?------ ശതാധിപൻ (27:11).
  45. ശീതകാലം കഴിപ്പാൻ യോഗ്യമല്ലാത്ത തുറമുഖം ?------ശുഭതുറമുഖം(27:8-12).
  46. ക്രേത്തതുറമുഖത്തിന്റെ മറ്റൊരു പേര് ?------ഫൊയ്നീക്യ (27:12).
  47. ക്രേത്ത ദ്വീപിന് വിരോധമായി അടിച്ച കൊടുങ്കാറ്റ്  ?----ഈശാനുമൂലൻ (27:14 ).
  48. അദ്രിയക്കടലിൽ തൻറെ യാത്രയുടെ എത്രാം ദിവസം ആണ് പൌലോസിന്റെ കപ്പൽ സഞ്ചരിച്ചത് ?------ പതിനാലാം രാത്രി  (27:27).
  49. പൌലോസിനോടൊപ്പം യാത്ര ചെയ്തവർ എത്ര പേരായിരുന്നു ?------276 (27:37).
  50. പൌലോസ് കപ്പലിൽ നിന്ന് രക്ഷപെട്ടു ചെന്ന ദ്വീപ്‌ ഏതായിരുന്നു ?------മെലീത്ത (28:1).
  51. പൌലോസിനോടും മറ്റു യാത്രക്കാരോടും അസാധാരണമായ ദയ കാണിച്ചത് ആരാണ് ?------ബർബരന്മാർ (28:1).
  52. കടലിൽ നിന്ന് രക്ഷപെട്ടിട്ടും ആര് ജീവിക്കാൻ സമ്മതിക്കുന്നില്ല എന്നാണു മെലീത്ത ദ്വീപുകാർ പൌലോസിനെക്കുറിച്ച് പറഞ്ഞത് ?------ നീതിദേവി (28:4 ).
  53. മേലീത്ത ദ്വീപിൻറെ പ്രമാണി ആരായിരുന്നു ?------പുബ്ലിയോസ് (28:7).
  54. പൌലോസ് പുബ്ലിയോസിന്റെ വീട്ടിൽ എത്ര ദിവസം അതിഥിയായിരുന്നു?------ 3 ദിവസം (28:7).
  55. പനിയും അതിസാരവും പിടിച്ചു കിടന്നത് ആർക്കു ?------ പുബ്ലിയോസിന്റെ പിതാവിന് (28 :8  ).
  56. എത്ര നാൾ മെലീത്ത ദ്വീപിൽ അവർ താമസിച്ചു ?------മൂന്നു മാസം (28:11).
  57. അലെകസാന്ത്രിയ കപ്പലിന്റെ ചിഹ്നം ?------ അശ്വിനി (28 :11).
  58. സുറക്കൂസയിൽ എത്ര നാൾ പാർത്ത് ?------ 3 ദിവസം (28 :11).
  59. അപ്യപുരവും ത്രിമാണ്ഡ പുരവും വരെ ചെന്ന് പൌലോസിനെ എതിരേറ്റ വർ ആര് ?------ റോമക്കാർ (28:15).
  60. യിസ്രായേലിന്റെ പ്രത്യാശ നിമിത്തം പൌലോസ് ചുമന്നത് എന്ത് ?------ചങ്ങല (28:20 ).
  61. റോമയിൽ പൌലോസ് എത്ര നാൾ പാർത്തു ?------കൂലിക്ക് വാങ്ങിയ വീട്ടിൽ 2 സംവത്സരം (28:29).

No comments:

Post a Comment