- സെഖര്യാവ് ഇതു പൌരോഹത്യ കൂറില്‍ ഉള്‍പ്പെട്ട പുരോഹിതനായിരുന്നു ?- അബീയാക്കൂറില്‍ (ലൂക്കോസ് :- 1: 5)
- സെഖര്യാവിന്റെ ഭാര്യയുടെ പേര് എന്ത് ? ഏലിസബേത് (ലൂക്കോസ് :- 1:5 )
- സെഖര്യാവിന് പ്രത്യക്ഷപ്പെട്ട ദൂതന്‍ ? -ഗബ്രിയേല്‍ (ലൂക്കോസ് :-1 :19)
- യോഹന്നാന്‍ സ്നാപകന്‍ ഏതു ആത്മാവിലാണ് ജീവിച്ചത് ? ഏലിയാവിന്റെ ആത്മാവോടും ജ്ഞാനത്തോടും (ലൂക്കോസ് :- 1: 17)
- യോഹന്നാന്‍ സ്നാപകന്റെ ആഹാരം എന്തായിരുന്നു കാട്ടുതേനും ,വെട്ടിക്കിളിയും
- യേശുവിനു പേരിട്ടത് എത്രാം ദിവസം ? എട്ടാം ദിവസം (ലൂക്കോസ് :- 2: 21)
- ക്രിസ്തുവിനെ കാണാതെ മരിക്കയില്ലയെന്നു അരുളപ്പാടു ലഭിച്ചതാര്‍ക്ക് ?-ശീമ്യോന്‍ (ലൂക്കോസ് :- 2: 25)
- ഹന്നാ എന്ന പ്രവാചകിയുടെ പിതാവിന്റെ പേര് ?- ആശേര്‍ ഗോത്രത്തില്‍ ഫനുവേല്‍ (ലൂക്കോസ് :- 2: 36)
- തിബര്യാസു കൈസറിന്റെ കാലത്ത് യഹൂദനാട് വാണിരുന്ന നാടുവാഴി ആര് ?- പൊന്തിയോസ് പീലാത്തോസ് (ലൂക്കോസ് :- 3: 1)
- ഹെരോദാവ് രാജാവിന്റെ സഹോദരന്‍ ആരാണ് ?-ഫിലിപ്പോസ് (ലൂക്കോസ് :- 3: 1)
- നയമാന്‍ ഏതു നാട്ടുകാരനായിരുന്നു ?- സുറിയ (ലൂക്കോസ് :- 4: 27)
- ഗലീല കടലിന്റെ മറ്റൊരു പേര് ?ഗന്നെസരേതു തടാകം
- മഗ്ദലക്കാരി മറിയക്കു എത്ര ഭൂതം കൂടിയിട്ട്ണ്ടായിരുന്നു ?-7 (ലൂക്കോസ് :- 8: 2)
- പന്ത്ര ശിഷ്യന്മാരെ കൂടാതെ കര്‍ത്താവ്എത്ര പേരെ തിരഞ്ഞെടുത്തു ?- 70 (ലൂക്കോസ് :- 10: 1)
- ശരീരത്തിന്റെ വിളക്ക് എന്ത് ?:- കണ്ണ് (ലൂക്കോസ് :11:34)
- പരീശന്മാരുടെ പുളിച്ച മാവ് എന്നാല്‍ എന്ത് ?- കപടഭക്തി (ലൂക്കോസ് :-12:2)
- യേശു കുറുക്കന്‍ എന്ന് വിളിച്ചത് ആരെയാണ് ? ഹെരോധാവിനെ (ലൂക്കോസ് :13:32)
- വിരുന്നു കഴിക്കുമ്പോള്‍ ആരെയൊക്കെ വിളിക്കണം എന്നാണു കര്‍ത്താവ് പറഞ്ഞത് ? ദരിദ്രന്മാര്‍, കുരുടന്മാര്‍,അംഗഹീനര്‍ ,മുടന്തന്മാര്‍ - (ലൂക്കോസ് :14:13)
- ലാസറും ധനവാനും മരിച്ചതിനു ശേഷം അവര്‍ക്ക് മദ്ധ്യേ ഉണ്ടായിരുന്നത് എന്താണ് ?:- പിളര്‍പ്പ് (ലൂക്കോസ് :16:26)
- ധനവാന് എത്ര സഹോദരന്മാരുണ്ടായിരുന്നു ?:- 5 (ലൂക്കോസ് :16:28)
- ചുങ്കക്കാരില്‍ പ്രമാണിയും ധനവാനും ആയ വ്യക്തി ആര് ?:-സക്കായി (ലൂക്കോസ് :19:1)
- യേശുവിനെ കാണുവാന്‍ വേണ്ടി സക്കായി കയറിയിരുന്ന വൃക്ഷം ഏതു?:- കാട്ടത്തി (ലൂക്കോസ് :19:4)
- ആരുടെ കാലം തികയുവോളം ആണ് ജാതികള്‍ യെറുസലേം ചവിട്ടികളയും എന്ന് പറഞ്ഞിരിക്കുന്നത് ?:- ജാതികളുടെ (ലൂക്കോസ് :21:24)
- ഉയിര്‍ത്തെഴുന്നേറ്റ യേശുവിനു തിന്നുവാനായി ശിഷ്യന്മാര്‍ കൊടുത്തത് എന്ത്?:- ഒരു ഖണ്ഡം വറുത്താ മീനും തേന്‍കട്ടയും (ലൂക്കോസ് :24:42)
- ലുക്കൊസിന്റെ സുവിശേഷം തുടങ്ങുന്നതും അവസാനിക്കുന്നതും എവിടെ വെച്ച് ?-യെരുശലേം ദേവാലയത്തില്‍
- ലുക്കൊസിന്റെ സുവിശേഷത്തില്‍ എത്ര അദ്ധ്യാങ്ങള്‍ ഉണ്ട് ?-24
Friday, August 24, 2012
ലുക്കൊസിന്റെ സുവിശേഷം
Labels:
03.ലൂക്കോസ്
Subscribe to:
Post Comments (Atom)
No comments:
Post a Comment