- ആദിയില്‍ ഉണ്ടായിരുന്നത് എന്ത് ?---വചനം (യോഹന്നാന്‍ 1:1)
- മനുഷ്യരുടെ വെളിച്ചം എന്തായിരുന്നു?---ജീവന്‍ (യോഹന്നാന്‍ 1:4)
- ദൈവമക്കള്‍ ആകുവാന്‍ ആര്‍ക്കാണ് അധികാരം കൊടുത്തത് ?---അവനെ കൈകൊണ്ടു അവന്റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും (യോഹന്നാന്‍ 1:12)
- ന്യായപ്രമാണം ലഭിച്ചത് ആര് മുഖാന്തരം ?---മോശ മുഖാന്തരം (യോഹന്നാന്‍ 1:17)
- ശിമോന്‍പത്രോസിന്റെ മറ്റൊരു പേര് ?--- കേഫാ (യോഹന്നാന്‍ 1:42)
- യേശുവിന്റെ ശിഷ്യനായ ഫിലിപ്പോസ് ഏതു നാട്ടുകാരനായിരുന്നു? ---ബേത് സയിദ (യോഹന്നാന്‍ 1:44)
- നസറത്തില്‍ നിന്ന് വല്ല നന്മയും വരുമോ എന്ന് ചോദിച്ചാതാരായിരുന്നു?--- നഥനയേല്‍ (യോഹന്നാന്‍1:46)
- ഇതാ സാക്ഷാല്‍ യിസ്രായെല്യന്‍ ഇവനില്‍ കപടം ഇല്ല എന്ന് യേശു ആരെക്കുറിച്ചാണ് പറഞ്ഞത്?--- നഥനയേല്‍ (യോഹന്നാന്‍1:47)
- നഥനയേല്‍ ഇതു നാട്ടുകാരനായിരുന്നു ?---ഗലീലയിലെ കാനയില്‍ നിന്ന് (യോഹന്നാന്‍ 21:2)
- യേശുവിന്റെ കാലത്ത് ഉണ്ടായിരുന്ന യെരുശലേം ദേവാലയം പണിതത് എത്ര സംവത്സരം കൊണ്ടാണ് ?--- 46 സംവത്സരം (യോഹന്നാന്‍ 2:20)
- പരീശന്മാരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന യെഹൂദന്മാരുടെ പ്രമാണി ?--- നിക്കൊദേമോസു (യോഹന്നാന്‍ 3:1)
- വെള്ളം കോരുവാന്‍ വന്ന ശമര്യസ്ത്രീയെ യേശു കണ്ടത് ഏതു പട്ടണത്തില്‍ വച്ച് ?---- സുഖാര്‍ (യോഹന്നാന്‍ 4:5)
- യേശു ഗലീലയിലെ കാനാവില്‍ ചെയ്ത രണ്ടാമത്തെ അത്ഭുതം?--- രാജഭ്രുത്യന്റെ മകനെ സൌഖ്യപ്പെടുതിയത് (യോഹന്നാന്‍ 4:47-54)
- യെരുശലേമില്‍ ആട്ടുവാതില്‍ക്കല്‍ ഉണ്ടായിരുന്ന കുളം ഏതു?--- ബെതെസ്ഥ (യോഹന്നാന്‍ 5:2)
- ബെതേസ്ഥാ കുളത്തിന് എത്ര മണ്ഡപങ്ങള്‍ ഉണ്ടായിരുന്നു? 5 മണ്ഡപങ്ങള്‍ (യോഹന്നാന്‍ 5:2)
- ഓരോരുത്തനു അല്പമെങ്കിലും ലഭിക്കുവാന്‍ 200പണത്തിനു അപ്പം മതിയാകില്ല എന്ന് പറഞ്ഞത് ആര് ?---ഫിലിപ്പോസ് (യോഹന്നാന്‍ 6:7)
- ഇവിടെ ഒരു ബാലന്റെ കൈയ്യില്‍ 5 അപ്പവും രണ്ടു മീനും ഉണ്ടെന്നു പറഞ്ഞതാര് ?---അന്ത്രയോസ് (യോഹന്നാന്‍ 6:9)
- യേശു പോകതിരുന്നതിനുശേഷം പിന്നീട് രഹസ്യമായി പങ്കെടുത്ത പെരുന്നാള്‍ ?---കൂടരപെരുന്നാള്‍ (യോഹന്നാന്‍ 7:1-10)
- ശീലോഹാം എന്ന വാക്കിന്റെ അര്‍ത്ഥം ?--- അയക്കപ്പെട്ടവന്‍ (യോഹന്നാന്‍ 9:7)
- ചെന്നായ് വരുന്നതുകണ്ടു ആടുകളെ വിട്ടു ഓടികളയുന്നതാരാണ് ?---കൂലിക്കാരന്‍ (യോഹന്നാന്‍ 10:12,13)
- 'അവനോടുകൂടെ മരിക്കേണ്ടതിനു നാമും പോക എന്ന് പറഞ്ഞ ശിഷ്യന്‍ ആര്'?--- ദിദിമോസ് (യോഹന്നാന്‍ 11:16)
- തോമസിന്റെ മറ്റൊരു പേര് ?---ദിദിമോസ് (യോഹന്നാന്‍ 11:16)
- മറിയ യേശുവിന്റെ കാലില്‍ പൂശിയ തൈലം ഏത് ? --- സ്വച്ഛജടമാംസി തൈലം (യോഹന്നാന്‍ 12:3)
- മറിയ യേശുവിന്റെ കാലില്‍ പൂശിയ തൈലത്തിന്റെ അളവ് എത്ര? --- ഒരു റാത്തല്‍ (യോഹന്നാന്‍ 12:3)
- "കര്‍ത്താവെ കാല്‍ മാത്രമല്ല എന്റെ കൈയ്യും തലയും കൂടി കഴുകണമേ എന്ന് പറഞ്ഞതാര് ?---പത്രോസ് (യോഹന്നാന്‍ 13:9).
Friday, August 24, 2012
യോഹന്നാന്റെ സുവിശേഷം
Labels:
04. യോഹന്നാന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment