Friday, August 24, 2012

അപ്പോസ്തല പ്രവര്‍ത്തികള്‍ (1-15)

  1. അപ്പോസ്തല പ്രവര്‍ത്തികള്‍ ആരംഭിക്കുന്നത് എങ്ങനെ അഭിസംബോധന ചെയ്തിട്ടാണ് ?------ തെയോഫിലോസേ (1:1).
  2. പരിശുദ്ധാത്മാവ്‌  നിങ്ങളുടെ മേല്‍ വരുമ്പോള്‍ ആദ്യം എവിടെ സാക്ഷികള്‍ ആകുവാനാണ് പറഞ്ഞിരിക്കുന്നത്  ?------ യെരുശലെമില്‍ (1:8).
  3. എത്ര പേരുടെ സംഘം ആണ് മാളികമുറിയില്‍ കൂടിയിരുന്നത്   ?------ 120 (1:15).
  4. മാളിക മുറിയില്‍ സഹോദരന്മാരുടെ മദ്ധ്യേ എഴുന്നേറ്റു നിന്ന് സംസാരിച്ചത് ആര്  ?------ പത്രോസ് (1:16).
  5. യൂദയെക്കുറിച്ച് ആര് പ്രവചിച്ചത് നിവൃത്തിയായി എന്നാണു പത്രോസ് പറഞ്ഞത്  ?------ ദാവീദ് (1:16).
  6. അനീതിയുടെ കൂലി കൊണ്ട് വാങ്ങിച്ച നിലത്തിന്റെ പേര്  ?------ അക്കല്‍ദാമ (1:19).
  7. അക്കല്‍ദാമ എന്ന വാക്കിന്റെ അര്‍ത്ഥം?------ രക്തനിലം (1:19).
  8. യൂദായ്ക്കു പകരം തിരെഞ്ഞെടുത്തത് ആരെ  ?------ മത്ഥിയാസ്  (1:26).
  9. യെഹൂദരുടെ ഏത് ഉത്സവ സമയത്ത് ആണ് പരിശുദ്ധാത്മാവ്‌ ഭൂമിയിലേക്ക്‌ വന്നത്?------ പെന്റെക്കോസ്റ്റ് നാള്‍ (2:1).
  10. പരിശുദ്ധാത്മാവ് ഏതു രൂപത്തില്‍ ആണ് അവര്‍ക്ക് പ്രത്യക്ഷമായത്  ?------ അഗ്നിജാല പോലെ പിളര്‍ന്നിരിക്കുന്ന നാവുകള്‍ (2:3).
  11. പകല്‍ ഇതു സമയത്താണ് അവര്‍ പരിശുദ്ധാത്മാവ് നിറഞ്ഞവരായി അന്യഭാഷയില്‍ സംസാരിച്ചത് ?------ മൂന്നാം മണി നേരത്ത് (2:15).
  12. 'അന്ത്യകാലത്ത് സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും എന്ന് പ്രവചിച്ചത് ആര് ' ?------ യോവേല്‍ (2:16).
  13. പത്രോസിന്റെ പ്രബോധനത്താല്‍ സ്നാനപ്പെട്ടവര്‍ എത്ര  ?------ 3000 പേര്‍ (2:41).
  14. സുന്ദരം എന്ന ഗോപുരത്തില്‍ ഇരുന്നു ഭിക്ഷ യാചിച്ചത് ആരാണ്  ?------ മുടന്തനായ ഒരാള്‍ (3:2).
  15. ഒന്‍പതാം മണി നേരത്ത് സുന്ദരം എന്നാ ഗോപുരവാതില്‍ക്കല്‍ ഇരുന്ന മുടന്തനെ സൌഖ്യം ആക്കിയത് ആര്‍  ?------ പത്രോസും യോഹന്നാനും (3:1).
  16. 'വെള്ളിയും പൊന്നും എനിക്കില്ല എനിക്കുള്ളത് നിനക്ക് തരുന്നു എന്ന് പറഞ്ഞത് ആര്  ?------ പത്രോസ് (3:6).   
  17. ബര്‍ന്നബാസ് എന്നാ വാക്കിന്റെ അര്‍ത്ഥം ?------ പ്രബോധനപുത്രന്‍ (4:36).
  18. ബര്‍ന്നബാസിന്റെ മറ്റൊരു പേര്  ?------ യൊസേഫ് (4:36).
  19. ബര്‍ന്നബാസ് ഇതു നാട്ടുകാരനായിരുന്നു  ?------ കുപ്രദ്വീപ്കാരന്‍ (4:36).
  20. ഏതു ഗോത്രത്തില്‍ പെട്ട ആളായിരുന്നു ബര്‍ന്നബാസ്  ?------ ലേവ്യന്‍ (4:37).
  21. അനന്യാസിന്റെ ഭാര്യ    ?------ സഫീര (5:1).
  22. കാരാഗൃഹത്തില്‍ ആയിരുന്ന അപ്പോസ്തലന്മാരെ കര്‍ത്താവിന്റെ ദൂതന്‍ എങ്ങനെയാണ് പുറത്തുകൊണ്ടുവന്നത്     ?------ വാതില്‍ തുറന്നു (5:19).
  23. 'ഈ ആലോചനയോ,പ്രവര്‍ത്തിയോ  മാനുഷം എന്ന് വരികില്‍ അത് നശിച്ചു പോകും ദൈവീകം എങ്കില്‍ നിങ്ങള്ക്ക് അത് നശിപ്പിക്കാന്‍ കഴിയുകയില്ല' എന്ന് പറഞ്ഞത് ആര്     ?------ ഗമാലിയേല്‍ (5:33-39).
  24. ദിനമ്പ്രതിയുള്ള ശുശ്രുഷയില്‍ തങ്ങളുടെ വിധവമാരെ ഉപേക്ഷയായി വിചാരിച്ചു എന്ന് പിറുപിറത്തവര്‍ ആരാണ് ?------ യവനഭാഷക്കാര്‍ (6:1). 
  25. "ഞങ്ങൾ ദൈവ വചനം ഉപേക്ഷിച്ചു മേശകളിൽ ശുശ്രൂഷ ചെയ്യുന്നത് യോഗ്യമല്ല" എന്ന് പറഞ്ഞതാര് ?------പന്ത്രണ്ട് ശിഷ്യന്മാർ (6:2)
  26. എങ്ങനെയുള്ള വ്യക്തികളെ തിരഞ്ഞെടുക്കാൻ ആണ് 12 അപ്പോസ്തലന്മാർ ഉപദേശിച്ചത് ?------ ആത്മാവും,ജ്ഞാനവും നിറഞ്ഞ് നല്ല സാക്ഷ്യമുള്ളവരെ (3:3)
  27. ആരെയൊക്കെയാണ് തിരഞ്ഞെടുത്തത് ?------  സ്തെഫാനൊസ് ,ഫിലിപ്പോസ്,പ്രൊഖൊരൊസ്,നിക്കാനോർ,തിമോണ്‍,പർമ്മെനാസ്,നിക്കോലാവോസ് (6:)
  28. നിക്കൊലവോസ് ഏതു നാട്ടുകാരൻ ആയിരുന്നു ?------ അന്ത്യോക്ക്യ (6:5)
  29. അബ്രഹാം ഹാരാനിൽ വാന് പാർക്കും മുമ്പേ എവിടെ ആയിരുന്നു ?------  മെസൊപ്പൊത്താമ്യയിൽ (7:2). 
  30. മെസൊപ്പൊത്താമ്യ ആരുടെ ദേശം ആയിരുന്നു ?------ കല്ദയരുടെ (7 :3)
  31. യാക്കോബിനോടൊപ്പം  മിസ്രയീം ദേശത്തേക്ക് പോയത് എത്ര പേരായിരുന്നു ?------ 75 പേർ (7:14)
  32. സ്തേഫാനോസിന്റെ വസ്ത്രം ആരുടെ കാല്‍ക്കല്‍ ആണ് വെച്ചത് ?ശൌലിന്റെ കാല്‍ക്കല്‍ ------ (7:59). 
  33. "മഹതി" എന്ന ദൈവശക്തിയാണെന്ന് പറഞ്ഞു ജനത്തെ തെറ്റിച്ചു കളഞ്ഞത് ആര്  ?------ ശീമോന്‍ (8:9).
  34. ശമര്യര്‍ ദൈവവചനം കൈകൊണ്ടു എന്നറിഞ്ഞു അവിടേക്ക് പോയ അപ്പോസ്തന്മാര്‍ ?------ പത്രോസും,യോഹന്നാനും (8:14).
  35. "പരിശുദ്ധാത്മാവിനെ" പണം കൊടുത്തു വാങ്ങണം എന്ന് വിചാരിച്ച് അപ്പോസ്തലന്മാരെ സമീപിച്ചത് ആര് ?------ശീമോന്‍ (8:18).
  36. എവിടേക്ക് പോകാനായിരുന്നു കർത്താവിന്റെ ദൂതൻ ഫിലിപ്പോസിനോട്‌ പറഞ്ഞത് ?------  തെക്കോട്ട്‌,യെരുശലേമിൽ  നിന്ന് ഗസ്സയ്ക്കുള്ള നിർജ്ജനമായ വഴിയിലേക്ക് പോക എന്നാണു പറഞ്ഞത് (8:26) 
  37. ഏതു രാജ്ഞിയുടെ ഷണ്ഡനെയായിരുന്നു ഫിലിപ്പോസ് സ്നാനപ്പെടുത്തിയത് ?------ കന്ദക്ക  എന്ന ഐത്യോപ്പ്യരാജ്ഞിയുടെ (8:27).
  38. ആത്മാവ് ഫീലിപ്പോസിനെ എവിടെക്കാണ്‌ എടുത്തുകൊണ്ടു പോയത് ?------ അസ്തോദിലേക്ക്  (8:40).
  39. "തബീഥാ" എന്ന വാക്കിന്റെ അര്‍ത്ഥം ?------   പേടമാന്‍ (9:36).
  40. കൈസര്യയില്‍  ഇത്താലിക്ക എന്ന  പട്ടണത്തില്‍ ഉണ്ടായിരുന്ന ശതാധിപന്‍ ?------   കൊര്‍ന്നല്യോസ് (10:1). 
  41. ഒരു ദൈവദൂതന്‍ തന്റെ അടുക്കല്‍ ഇറങ്ങി വരുന്നതായി കൊര്‍ന്നല്യോസ് സ്വപ്നം കണ്ട സമയം ?------ പകല്‍ ഏകദേശം ഒമ്പതാം മണി നേരം (10:3).
  42. ദൈവദൂതന്‍ കൊര്‍ന്നല്യോസിനോടു , പത്രോസ് എവിടെ ഇരിക്കുന്നു എന്നാണ് പറഞ്ഞത് ?------ യോപ്പയില്‍ (10:5).
  43. പത്രോസ് യോപ്പയിൽ ആരോടൊപ്പം ആണ് താമസിച്ചിരുന്നത്?------ തോൽക്കൊല്ലനായ ശീമോനോടൊപ്പം കടൽപ്പുറത്ത്  (10:).
  44. കൊർന്നേല്ല്യൊസ്  എത്ര പേരെയാണ് പത്രോസിന്റെ അടുക്കലേക്കു പറഞ്ഞയച്ചത് ?------ 3 പേരെ  (10:7).
  45. പത്രോസ് പ്രാര്‍ത്ഥിക്കാന്‍ വെണ്മാടത്തി ല്‍  കയറിയ സമയം ?------ ആറാം മണി നേരത്ത് (10:9).
  46. ശൌലിനെ തിരയുവാൻ അന്ത്യോക്കയിലേക്ക് പോയത് ആരായിരുന്നു ?------ ബർന്നബാസ് (11:  ).
  47. എവിടെ വച്ചാണ് ക്രിസ്ത്യാനികള്‍ എന്നാ പേര് ശിഷ്യന്മാര്‍ക്ക് ലഭിച്ചത് ?------അന്ത്യോക്ക്യയില്‍ വച്ച് (11 :26).
  48. അന്ത്യോക്കയില്‍ വച്ച് 'ലോകത്തില്‍ ഒക്കെയും മഹാക്ഷാമം ' ഉണ്ടാകും എന്ന് പ്രവചിച്ചത് ആര് ?------അഗബോസ് (11 :27).
  49.  കാരാഗ്രഹത്തിൽ നിന്ന് പുറത്ത് വന്ന പത്രോസ് ആരുടെ വീട്ടിലേക്കാണ് ?------ മർക്കോസ് എന്ന് മറുപേരുള്ള യോഹന്നാന്റെ അമ്മ മറിയയുടെ വീട്ടിൽ  (12:12).
  50. പത്രോസ് വാതില്‍ മുട്ടിയപ്പോള്‍ വാതില്‍ തുറന്നതാര് ?------ രോദ (12 :13).
  51. കര്‍ത്താവിന്റെ ദൂതന്‍ അടിച്ചതുകൊണ്ട്  കൃമിക്കിരയായി പ്രാണനെ വിട്ടത് ആര് ?------ ഹെരോദാവു (12:23).
  52. അന്ത്യോക്ക സഭയിൽ  ഉണ്ടായിരുന്ന ശീമോന്റെ മറ്റൊരു പേര് ?------  നീഗർ (13:1).
  53. ഇടപ്രഭുവായ ഹെരോദാവിനോടൊപ്പം വളർന്നു എന്ന് പറയപ്പെടുന്ന വ്യക്തി ?------ മനായേൻ (13 :1 ).
  54. ബെര്‍യേശു എന്ന് പേരുള്ള യഹൂദനായ  കള്ളപ്രവാചകന്‍ എവിടെയാണ് ഉണ്ടായിരുന്നത് ?------പാഫോസ്‌ (13:6).
  55. ബെർ  യേശു എന്ന കള്ള പ്രവാചകൻ ആരോടൊപ്പമായിരുന്നു ?------സെർഗ്ഗ്യൊസ് പൌലോസ്  എന്നാ ദേശാധിപതിയോടു (13 :7 ).
  56. സെർഗ്ഗ്യൊസ് പൌലോസ് എന്ന ദേശാധിപതിയുടെ വിശ്വാസം തടുത്തു കളയുവാൻ ശ്രമിച്ചത്‌ ആര് ?------ ഏലീമാസ് (13 :8 ).

  57. ഏറ്റവും അവസാനം യിസ്രായേലിനെ ന്യായപാലനം ചെയ്തത് ആര് ?------ശമുവേല്‍ (13:20).
  58. ബര്‍ന്നബാസിനെ ഇന്ദ്രന്‍ എന്ന് വിളിച്ചവര്‍ പൌലോസിനെ  എന്താണ് വിളിച്ചത് ?------ബുധന്‍ (14:12).






No comments:

Post a Comment